സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. അതി തീവ്ര മഴക്ക് സാധ്യതയില്ല. ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. അറബിക്കടലിലെ ന്യൂനമര്‍ദത്തിന്റെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയോര മേഖലയില്‍ ജാഗ്രത തുടരണം. ചൊവ്വാഴ്ച വരെ മഴതുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഇന്നലെ മഴക്കെടുതി ഉണ്ടായ സ്ഥലങ്ങളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടരും. കോട്ടയം ഇടുക്കി ജില്ലകളില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കും. കരസേന ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന പൊലീസ്, റവന്യൂ അധികാരികള്‍, അഗ്നിശമന സേന എന്നിവര്‍ രംഗത്തുണ്ട്.
സംസ്ഥാന ദുരന്ത പ്രതികരണ സെല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 112 എന്ന നമ്പറില്‍ പൊലീസ് സഹായവും തേടാവുന്നതാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്യും


