ആക്രമിക്കപ്പെട്ട ഇര കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുതെന്നും അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്ന് നടി കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ രംഗത്തെത്തിയത്.
കേസില്‍ മെമ്മറി കാര്‍ഡ് തൊണ്ടിയാണെന്നും അതിലെ ദൃശ്യങ്ങള്‍ രേഖയാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. അതിനാല്‍ ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറരുതെന്നും സര്‍ക്കാര്‍ വാദിച്ചു.
നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് തൊണ്ടി മുതലാണോ, കേസ് രേഖയാണോ എന്നതായിരുന്നു കോടതിയുടെ മുന്നിലുള്ള പ്രധാന ചോദ്യം. ഇക്കാര്യത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മെമ്മറികാര്‍ഡ് കേസ് രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു ദിലീപിന്റെ വാദം.
ഇരയുടെ സുരക്ഷയും സ്വകാര്യതയും മാനിക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ് ഹാജരായത്.