തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് പി എം മനോജിനെ നിയമിച്ചു. ദേശാഭിമാനി റസിഡന്റ് എഡിറ്ററാണ് പി എം മനോജ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ടി വേലായുധന് വ്യക്തിപരമായ കാരണങ്ങളാല്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ഉത്തരവ് അടുത്തദിവസം പുറത്തിറങ്ങും.
Home Kerala പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് പി എം മനോജിനെ നിയമിച്ചു
പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് പി എം മനോജിനെ നിയമിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം