ബിസ്കറ്റ് പാക്കറ്റിൽ തൂക്കക്കുറവ് ഉണ്ടായതിനെ തുടർന്ന് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഉപഭോക്താവിന് നഷ്പരിഹാരം നൽകണമെന്ന് വിധിച്ച് ഉപഭോക്തൃ കോടതിതൃശൂർ സ്വദേശിയുടെ പരാതിയിലാണ് പ്രമുഖ ബിസ്കറ്റ് കമ്പനിയായ ബ്രിട്ടാനിയയ്ക്ക് 50000 രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം നൽകിയത്300 ഗ്രാം ബിസ്കറ്റ് പാക്കറ്റിൽ 50 ഗ്രാമോളം ബിസ്കറ്റിന്റെ കുറവാണ് ഉണ്ടായിരുന്നത്.
വരാക്കരയിലെ ബേക്കറിയിൽ നിന്നും വാങ്ങിയ ന്യൂട്രി ചോയ്സ് ആരോറൂട്ട് ബിസ്ക്കറ്റ് കൗതുകത്തിന്റെ പുറത്താണ് ജോർജ് തൂക്കിനോക്കിയത്. തൂക്കിയപ്പോൾ 300 ഗ്രാം ബിസ്ക്കറ്റിൽ 52 ഗ്രാം കുറവ്. തുടർന്നാണ് ജോർജ്ജ് തട്ടിൽ ഉപഭോക്തൃ കോടതിയെ സമീപിച്ചത്ഹരജിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്ടത്തിനും വിഷമതകൾക്കു മായി 50000 രൂപ. ചെലവിലേക്ക് 10000 രൂപ. ഹരജി തിയതി മുതൽ 9 % പലിശയും നൽകാനാണ് കോടതിവിധിഉപഭോക്താവ് പരാതിപ്പെട്ട സമയത്ത് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള സർവ്വീസിൽ വീഴ്ചയുണ്ടായെന്നും കോടതി നിരീക്ഷിച്ചു.


