കൊല്ലം: അന്തരിച്ച മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂർ ശിവദാസനൊപ്പമുള്ള പൊതുപ്രവർത്തനം അനുസ്മരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തൊഴിൽ മന്ത്രി എന്ന നിലയിൽ കടവൂർ എടുത്ത തീരുമാനങ്ങൾ എങ്ങനെയെല്ലാം തൊഴിലാളികളെ സഹായിക്കാമെന്നത് തെളിയിക്കുന്നവയായിരുന്നെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു കടവൂർ ശിവദാസന്റെ അന്ത്യം.നാല് തവണ മന്ത്രി ആയിരുന്നു. മൃതദേഹം 10 മണിക്ക് കൊല്ലം ഡിസിസിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകീട്ട് സംസ്കാരം വൈകീട്ട് നാലിന് മുളങ്കാടകം ശ്മശാനത്തിൽ നടക്കും.


