നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രചരണം തുടങ്ങും. കണ്ണൂരില്‍ സിപിഐഎമ്മിനെതിരെ വിമത ഭീഷണി നിലനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി എത്തുന്നത്. വിമത ഭീഷണി മറികടന്ന്എങ്ങനെ മുന്നോട്ട് പോകുമെന്നതാണ് സിപിഐഎമ്മിന്മുന്നിലുളള വെല്ലുവിളി.
വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കുമോ എന്നതാണ് രാഷ്ട്രീയ ആകാംക്ഷ. ഉച്ചയ്ക്ക് ശേഷം കണ്ണൂരില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് മട്ടന്നൂരില്‍ നിന്ന് റോഡ് ഷോയായി ധര്‍മ്മടം മണ്ഡലത്തിലേക്ക് പോകും.പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് പൊതുയോഗം. എല്‍ഡിഎഫിന്റെ തിരഞ്ഞടുപ്പ് കണ്വന്ഷന് നാളെ മുതല്‍ ആരംഭിക്കും.
സംസ്ഥാനത്ത്, പ്രത്യേകിച്ച് മുന്‍പെങ്ങുമില്ലാത്തവിധത്തിലുളള സാഹചര്യത്തിലാണ് എല്‍ഡിഎഫും സിപിഐഎം ഇത്തവണ തിരഞ്ഞെടുപ്പ് നേരിടുന്നത്. പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകങ്ങളില്‍ ഉളളവരുംജനസ്വാധീനമുളളവരുമായ നേതാക്കള്‍ ഒന്നിച്ച്പാര്ട്ടിക്കെതിരെ മത്സരത്തിനിറങ്ങുന്നത് സമീപകാലത്ത് ഇതാദ്യമാണ്. നിര്‍ണായകമായ നിയമസഭ തിരഞ്ഞെടുപ്പിലാണ് ഇത്തരമൊരു പ്രതിസന്ധി എന്നതാണ് പ്രശ്നം. വിമതരായി രംഗപ്രവേശം ചെയ്തവരെ വര്‍ഗ വഞ്ചകന്, കുലംകുത്തി, പാര്ലമെന്ററിവ്യാമോഹി എന്നൊക്ക പറഞ്ഞ് പ്രവര്‍ത്തകരെ വികാരം കൊളളിച്ച് എതിര്‍ക്കുകയാണ് സിപിഐഎം ആവിഷ്കരിച്ചിരിക്കുന്ന പോംവഴി. എന്നാല്‍, പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉന്നയിച്ചിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളോട് സമൂഹം എങ്ങനെ പ്രതികരിക്കും എന്നത് ഇപ്പോഴും ആശങ്കയാണ്.


