തിരുവനന്തപുരം: ശമ്പള വിതരണത്തിന് പുതിയ നിര്‍ദ്ദേശവുമായി കെഎസ്ആര്‍ടിസി. ശമ്പളം ഗഡുക്കളായി നല്‍കുമെന്ന് അസാധാരണ ഉത്തരവിറക്കി കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍. ഗഡുക്കളായി ശമ്പളം വേണ്ടാത്തവര്‍ 25ന് മുന്‍പ് അപേക്ഷ നല്‍കണം. അത്യാവശ്യക്കാര്‍ക്ക് ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുന്‍പ് നല്‍കാം. ബാക്കി ശമ്പളം സര്‍ക്കാര്‍ ധനസഹായത്തിന് ശേഷം നല്‍കും. അക്കൗണ്ടിലുള്ള പണവും ഓവര്‍ഡ്രാഫ്റ്റും എടുത്താണ് ആദ്യഗഡു നല്‍കുക. രണ്ടാമത്തെ ഗഡു സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മുറയ്ക്ക് നല്‍കുമെന്നും ഉത്തരവിലുണ്ട്.
ജനുവരിയിലെ ശമ്പള വിതരണം പൂര്‍ത്തിയായിരുന്നു. എന്നാല്‍ അടുത്ത ശമ്പളതത്തിന് പുതിയ പദ്ധതിയുടെ ആലോചനയ്ക്കായി മാനേജ്മെന്റും അംഗീകൃത യൂണിയനുകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഓരോ ഡിപ്പോയും ലാഭത്തിലാക്കിയാല്‍ മാത്രം അവിടെയുള്ള ജീവനക്കാര്‍ക്കു പൂര്‍ണ ശമ്പളം അഞ്ചിനു മുന്‍പു ലഭ്യമാക്കുന്ന ടാര്‍ഗറ്റ് പദ്ധതിയായിരുന്നു ചര്‍ച്ചയില്‍ ഗതാഗത സെക്രട്ടറിയും സിഎംഡിയുമായ ബിജു പ്രഭാകറും അവതരിപ്പിച്ചത്.