കോഴിക്കോട്: കോഴിക്കോട് ബേപ്പൂർ മണ്ഡലത്തിൽ അനൗദ്യോഗിക പ്രചരണം തുടങ്ങി പി.വി അന്‍വർ. മായിന്‍ ഹാജി, ടി.പി അബ്ദുല്ലക്കോയ തുടങ്ങിയ പ്രമുഖരുമായി അൻവർ കൂടിക്കാഴ്ച നടത്തി. ബേപ്പൂർ സീറ്റ് അന്‍വറിന് നൽകാനാണ് യുഡിഎഫിലെ പ്രാഥമിക ധാരണ.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് തൃണമൂല്‍ കോണഗ്രസ് മൂന്ന് സീറ്റ് ചോദിക്കാനൊരുങ്ങുകയാണെന്ന വാര്‍ത്തകൾ പുറത്തുവന്നിരുന്നു. പി.വി അന്‍വറിനെക്കൂടാതെ സജി മഞ്ഞക്കടമ്പില്‍, നിസാർ മേത്തര്‍ എന്നിവര്‍ക്കും സീറ്റ് ആവശ്യപ്പെടും. കഴിഞ്ഞ മാസമാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോസിയേറ്റ് അംഗമാക്കിയത്. സജി മഞ്ഞക്കടമ്പിലിനായി കോട്ടയം ജില്ലയിലെ പൂഞ്ഞാർ സീറ്റും നിസാർ മേത്തർക്കായി കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂർ സീറ്റും ചോദിക്കുമെന്നായിരുന്നു വിവരം.


