മ്യൂസിക് മെഡിറ്റേഷൻ
ഓണാട്ടുകരയുടെ സ്വന്തം സംഗീത സംവിധായകൻ ബിജു അനന്തകൃഷ്ണൻ
(ലേഖിക…ബിനിപ്രേംരാജ് )
ഈശ്വരന്റെ വരദാനമായ സംഗീതം തലമുറകളിൽ കുടി പകർന്നു കിട്ടിയ സംഗീത കുടുംബത്തിലെ അംഗമാണ് സംഗീത സംവിധായകൻ ബിജു അനന്തകൃഷ്ണൻ.

മാവേലിക്കര അച്ഛൻ കുറത്തിയാട് അനന്തകൃഷ്ണ ഭാഗവതറുടെ മകനായ ബിജു , സിനിമ ,നാടകം, ആൽബങ്ങൾ മറ്റ് മാധ്യമങ്ങളിലുമായി 2000 ത്തിൽ അധികം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട് . 2010 ആഗസറ്റ് 10 കായംകുളം KPAC യിൽ തുടർച്ചയായി 12 മണിക്കൂർ 2012 ഏപ്രിൽ 22, 23 തിരുവനന്തപുരം കിഴക്കേക്കോട്ട അഭേദാ ശ്രമത്തിൽ 24 മണക്കുർ തുടർച്ചയായി പാടി ലോക ശ്രദ്ധ നേടി (സ്വരസല്ലാപം മ്യുസിക്ക് കൺസേർട്ട് ) ആദ്ധ്യാത്മിക വഴിയിൽ ആചാര്യ ശിവയോഗി എന്നറിയപ്പെടുന്ന ശ്രീ ബിജു അനന്തകൃഷ്ണൻ കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, പാശ്ചാത്യ സംഗീതം ,യോഗ, ധ്യാനം ഇവ സമന്വയിപ്പിച്ച് ആ വിഷ്ക്കരിച്ച നുതന ധ്യാന രീതിയാണ് സംഗീത ധ്യാനം മ്യുസിക്ക് മെഡിറ്റേഷൻ.
സംഗീത ധ്യാനം (മ്യുസിക്ക് മെഡിറ്റേഷൻ) അതിപുരാതനവും പരിചിതവുമായ സംഗീത ചികിത്സ (മ്യുസിക്ക് തെറാപ്പി) പോലെ രോഗശാന്തിയേകുന്ന പദ്ധതിയാണ് സംഗീത ധ്യാനം (മ്യൂസിക്ക് മെഡിറ്റേഷ) .നമുക്കുണ്ടാകുന്ന പല വിഷമതകളും, രോഗങ്ങളും നിരന്തര സാധനയിലുടെ ചുരുങ്ങിയ സമയം കൊണ്ട് മ്യുസിക്ക് മെഡിറ്റേഷനിലുടെ മാറ്റിയെടുക്കാം, യോഗ, ധ്യാനം, സംഗീതം ഇവയുടെ സമന്വയമാണ് മ്യുസിക്ക് മെഡിറ്റേഷൻ
ധ്യാനം – ഒരു വിഷയത്തെക്കുറിച്ച് മാത്രം ഏകാഗ്രമായി ചിന്തിക്കുകയും അതിൽ തന്നെ ശ്രദ്ധയർപ്പിക്കുകയും ഇന്ദ്രിയങ്ങളെ സകലതിൽ നിന്നും വേർപെടുത്തി മനസ്സിനെ പരിപുർണ വിധേയമാക്കി ചിത്തശുദ്ധിയോടെ ചെയ്യുന്ന സാധനയാണ് ധ്യാനം (എണ്ണമില്ലാത്ത ധ്യാ നോപാസനകളും നിർവ്വചനങ്ങളും നിലവിലുണ്ട്) യോഗ പഠിച്ചിട്ടുള്ളവർ സുഖാസനം, സിദ്ധാസനം, പത്മാസനം, വജ്രാസനം എന്നിവയിൽ ഏതെങ്കിലും ഒന്ന് സ്വീകരിക്കുക ശീലമില്ലാത്തവർ ചമ്രം പടിഞ് ഇരുന്നാൽ മതിയാകും,
1. ശാന്തമായ ഒരിടം തിരഞ്ഞെടുക്കുക .
2. നട്ടെല്ലും കഴുത്തും നിവർത്തിയിരിക്കണം,
3. ഇടതു കൈ മടി മദ്ധ്യത്തിൽ വെക്കുക
4. വലതു കൈ ഇടതു കൈയ്യുടെ മുകളിൽ വെക്കുക,
കെപ്പത്തി മുകളിലേക്ക് തുറന്നിരിക്കണം,
5. കണ്ണൂകൾ അടച്ചു വെയ്ക്കുക .
രണ്ട് മുക്കിൽ കൂടിയും ശ്വാസം ഉള്ളിലേയ്ക്കെടുക്കുക ,ശ്വാസം എടുക്കേണ്ടത് 1, 2, 3, 4 എന്ന താളക്രമത്തിലായിരിക്കണം, 4 beat ൽ ശ്വാസം ഉള്ളിലേക്ക് എടുത്തതിനു ശേഷം 1,2,3,4 സമയം 4 beat ഉള്ളിൽ നിർത്തുക തുടർന്ന് ശ്വാസം 1,2,3,4, ക്രമത്തിൽ പുറത്തേക്കു വിടുക ശേഷം 1,2,3,4 beat ൽ പുറത്ത് നിർത്തുക ആവർത്തിക്കുക ഇതിന് Rhythmic breathing technic എന്നു പറയും ഈ രീതിയിൽ പ്രാണായാമവും ചെയ്യാവുന്നതാണ്, പുരകം = 4 beat അന്തർ കുംഭകം = 4 beat രേചകം = 4 beat ബാഹ്യ കുംഭകം = 4 beat വളരെ ലളിതമായി ചെയ്യാവുന്ന താളാത്മകമായ ഒരു ബ്രിത്തിംഗ് പരിശീലനമാണിത്, ശ്വാസഗതിയെ താളത്തിന്റെ സഹായത്തോടെ നമ്മുടെ പരിധിയിലാക്കുന്ന പ്രക്രിയ, ശ്വാസം ഉള്ളിലേക്കെടുക്കുവാനും നിർത്താനും പുറത്തേക്കു കളയാനും പുറത്ത് നിർത്തൂവാനും ആദ്യം 4 beat ദൈർഘ്യമാണ് വേണ്ടിയിരുന്നത് ( 4 beat= 1 bar 4 / 4 = അര താളവട്ടം) പ്രാക്റ്റിസ് കുടുംതോറും , 8 beat_16 beat വരെ breath sustain ചെയ്യുവാൻ ശ്രമിക്കേണ്ടതാണ്. ശ്വാസത്തെ താളക്രമത്തിൽ ഉപയോഗിക്കുവാൻ കഴിയുന്നില്ലെങ്കിൽ instrnment music (വാദ്യവൃന്ദം) ന്റെ സഹായത്തോടെ മ്യുസിക്ക് മെഡിറ്റേഷൻ ചെയ്യാവുന്നതാണ്, നിങ്ങളുടെ മൊബൈലിൽ വിളംബിത ലയത്തിലുള്ള ( slow tempo) instrnments music ആഡ് ചെയ്യുക ശ്രദ്ധിക്കേണ്ട കാര്യം മനസിന് ആനന്ദമുളവാക്കുന്ന (Pleasance mood) ശങ്കരാഭരണം [ബിലാവൽ – Major diatonic Sale) മോഹനം (ഭുപാലി = Pent atonic Scale) മേച കല്യാണി (Lydian mode ) ഈ വക രാഗത്തിലും ആദിതാളത്തിലുമുള്ള സോളോ ആയിരിക്കണം മെഡിറ്റേഷനു വേണ്ടി തിരഞ്ഞെടുക്കേണ്ടത് കാരണം ഈ രാഗങ്ങളിൽ ചുതു;ശ്രുതിരിഷഭം ( തീവ്ര- രി + Super tonic ) അന്തര ഗാന്ധാരം (തീവ്ര :ഗ +Mediant) ചതു: ശ്രുതി ധൈവതം (തീവ്ര: ധ+ sub Mediant) രി, ഗ ,ധ, (whole tone intervels) ഈ മുന്നു സ്വരങ്ങളും മനസിന് സന്തോഷം നൽകുന്നവയാണ് എന്നാൽ ശുദ്ധരിഷഭം, സാധാരണ ഗാന്ധാരം, ശുദ്ധ ധൈവതം, കൈശിക നിഷാദം ( കോമള സ്വരങ്ങൾ Flat or’ sharp ) തുടങ്ങിയ സ്വരങ്ങൾ ശോകരസം ഉളവാക്കുന്നതിനാൽ മനസ് അശാന്തമാകുന്നു. അതുപോലെ ആദിതാളത്തിലുള്ള (ചതുരശ്ര ജാതി) കോമ്പോസിഷൻസ് ആകുമ്പോൾ ബ്രീത്തിംഗ് സമയത്ത് count ചെയ്യുവാൻ വളരെ എളുപ്പമാണ്. ഈ രീതിയിൽ ദിവസവും 12 തവണ മ്യുസിക്ക് മെഡിറ്റേഷൻ ചെയ്യുമ്പോൾ നമ്മുടെ ബ്രിത്തിംഗ് അവയർനസ് കുടുകയും നാഡീഞരമ്പുകളിൽ കൃത്യമായി ഓക്സിജൻ ലഭിക്കുകയും ഭയം, ടെൻഷൻ, ഉൽകണ്ഠ, മനോവൈകല്യങ്ങൾ എന്നിവ വിട്ടുമാറുകയും ചെയ്യുന്നു.
ജീവിതത്തിൽ മാനസിക സംഘർഷം കുറയ്ക്കാനും ഉന്മേഷം കിട്ടാനും ഈ നൂതന സമ്പ്രദായം ഉപകാരപ്പെടും . പുതിയ രീതി സംഗീതലോകത്ത് ചലനങ്ങൾ തന്നെ സ്യഷ്ടിച്ചെക്കാമെന്നു കായകുളത്തിന്റെ സ്വന്തമായ സംഗീതജ്ഞൻ ,പൊന്നമന പുത്രൻ ബിജു അഭിപ്രായപ്പെടുന്നു.


