കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ തൃപ്തി മടങ്ങി പോകാൻ തയ്യാറായിയെങ്കിലും ഇപ്പോൾ പോകുന്നില്ല എന്ന ഉറച്ച തീരുമാനത്തിലാണ് അവർ.വിമാനത്താവളത്തിൽ തടിച്ചു കൂടിയ ആയിരകണക്കിന് പ്രതിഷേധൽക്കാർക്കിടയിലൂടെ എങ്ങനെ പുറത്ത് കടക്കുമെന്ന് മാധ്യമത്തിന്റെ ചോദ്യത്തിനു, അത് സർക്കാർ പോലീസ് സംരക്ഷണം നൽകണമെന്ന് അവർ പറഞ്ഞു.വിധി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥർ ആണെന്നും അതിനു വേണ്ട പിന്തുണ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് അവർ പറയുന്നു .
നാളെ ശബരിമല ദർശനം നടത്തുമെന്ന് തറപ്പിച്ചു പറയുന്നു.എന്നാൽ കിട്ടിയ പുതിയ റിപ്പോർട്ട് അനുസരിച്ചു സർക്കാർ തൃപ്തിയെ കൈയ്യൊഴിഞ്ഞു. ഇത്രയും പ്രതിഷേധം നടക്കുന്നതിനിടയിൽ സ്വന്തം റിസ്ക്കിൽ വേണം പോകാൻ എന്ന് സർക്കാർ തൃപ്തിയെ അറിയിച്ചു. ആരും പിന്തുണ നൽകിയില്ലെങ്കിലും താൻ പോകുക തന്നെ ചെയ്യുമെന്ന് അവർ ഉറപ്പിച്ചു പറയുന്നു .
(ലേഖിക : ബിനി പ്രേംരാജ്)


