ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കാര്യങ്ങൾ സർക്കാരിന്റെ കൈയിൽ ഒതുങ്ങുന്നില്ല .പിണറായിയും സർക്കാരും ആശങ്കയിലാണ്.രാവിലെ മുതല്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളം മുതല്‍ അങ്ങ് പമ്പ വരെ ദൃശ്യമാകുന്നത്. പഴുതടച്ച സുരക്ഷയില്‍ പോലീസുകാര്‍ നില്‍ക്കുമ്പോഴും പ്രതിഷേധത്തിനായി എത്തുന്ന സ്ത്രീകളടക്കമുള്ള വിശ്വാസികളുടെ എണ്ണം നിമിഷംപ്രതി വര്‍ധിച്ചു വരികയാണ്.തൃപ്തി ദേശായി തിരിച്ചും പോകും വരെ പ്രതിഷേധം തുടരുമെന്ന് ഹിന്ദു ഐക്യ വേദി പ്രസിഡന്റ് പറഞ്ഞു..ഇരുപതിനായിരത്തോളം പേരെ ഉൾക്കൊള്ളാൻ നിലയ്ക്കൽ പറ്റുള്ളൂ.അതിനാൽ രാവിലെ പത്ത് മണിക്ക് തന്നെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തീർദ്ധാടകരെ കടത്തിവിടുന്നു.
ഐഡീ കാർഡ് പരിശോധിച്ച ശേഷം ആണ് തീർതഥാട കരെ പമ്പ വരെ ബസ്സിൽ കയറ്റി വിടുന്നതു..രാത്രി ഭക്തർക്ക് വിലക്ക് നൽകിയിട്ടുണ്ട്. രണ്ടായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ശബരിമലയിലെ പോലീസുകാർക്ക് ഡ്രസ്സ് കോഡ് കർ ശനമാക്കിയിട്ടുണ്ട്
തൃപ്തി ദേശായിക്കു വധ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ സുരക്ഷ ഒരുക്കുമെങ്കിലും വിഐപികള്‍ക്കു നല്കുന്നതു പോലുള്ള പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതില്ലെന്നാണു പോലീസ് നിലപാട്.
ശബരിമലയിലെ സുരക്ഷയ്ക്കെന്ന പേരില്‍ പരിസരപ്രദേശങ്ങളിലും അപ്രഖ്യാപിത നിരോധാജ്ഞയുടെ അവസ്ഥയാണ്. സുരക്ഷയും സകാര്യങ്ങളും വിലയിരുത്തനായി ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ നിലയ്ക്കലും പമ്പയും സന്ദർശിക്കുന്നു
Binipremraj


