കുളു: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ റാഫ്റ്റിംഗിനിടെ അപകടത്തില്‍പ്പെട്ട് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശിയായ കെ.എസ്. രഞ്ജിത്താണു മരിച്ചത്.
തിങ്കളാഴ്ചയായിരുന്നു അപകടം. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന എട്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായി കുളു പോലീസ് സൂപ്രണ്ട് ഗൗരവ് സിംഗ് അറിയിച്ചു. സംഭവത്തില്‍ റാഫ്റ്റിംഗ് ഓപ്പറേറ്റര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


