സംസ്ഥാന സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 225 കോടി രൂപ അനുവദിച്ചു. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപ കൂടി സപ്ലൈകോയ്ക്ക് നൽകിയിട്ടുണ്ട്. ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.
വിപണി ഇടപെടലിനായി 205 കോടി രൂപയാണ് സാമ്പത്തിക വര്‍ഷത്തെ ബജറ്റ് തുകയില്‍ വകയിരുത്തിയത്.കഴിഞ്ഞ മാസം 100 കോടി അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണ് ബജറ്റ് വകയിരുത്തല്‍. എന്നാല്‍ 120 കോടി അധികമായി നല്കാന് ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം വിപണി ഇടപെടൽ ബജറ്റ് 250 കോടി രൂപയായിരുന്നു. എന്നാല്‍ ആകെ 391 കോടി രൂപ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചിരുന്നു.


