ഇടുക്കി ഉടുമ്പൻചോലയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല ചെമ്മണ്ണാർ സ്വദേശി ചിഞ്ചുവിൻ്റെ രണ്ടു മാസം പ്രായമുളള ആൺകുഞ്ഞിനെയാണ് വീടിന് സമപീത്തുളള പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചയോടെയാണ് ജാന്‍സിയെയും കുഞ്ഞിനെയും കാണാതാവുന്നത്. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ വീടിന് സമീപമുള്ള തോട്ടുവക്കത്ത് കുഞ്ഞിനെയും മുത്തശ്ശിയെയും കണ്ടെത്തുകയായിരുന്നു.
വരെ വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജാൻസിക്ക് മാനസിക വിഭ്രാന്തിയുണ്ടെയന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മുങ്ങിമരണമല്ലെന്നാണ് പൊലീസ് നിഗമനം. വിഷം അകത്തുചെന്നിട്ടില്ലെന്നും മരണ കാരണം വ്യക്തമാകണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും കിട്ടണം.മുത്തശ്ശിയെ രാജാകാട്ടിലെ ഗവണ്മെന്റ് ആശുപത്രിയിലേക്കും തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ നില ഗുരുതരമാണ്.