ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്ബില്‍ പണപ്പിരിവ് നടത്തിയ സിപിഎം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടനെതിരേയാണ് പാര്‍ട്ടി നടപടി. കഴിഞ്ഞ ദിവസമാണ് ഓമനക്കുട്ടന് ക്യാമ്ബിലെത്തി പിരിവ് നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ചേര്‍ത്തല തഹസില്‍ദാര്‍ ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അര്‍ത്തുങ്കലില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും സാധനങ്ങള്‍ എത്തിക്കാന്‍ വാഹനത്തിന് വാടക നല്‍കണം എന്നു പറഞ്ഞാണ് ഇയാള്‍ പണം വാങ്ങിയത്. ചിലര്‍ ചോദ്യം ചെയ്തെങ്കിലും ഇയാള്‍ പിന്മാറാതെ പണപ്പിരിവ് നടത്തുകയായിരുന്നു

