സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 12 മേഖലകളിൽ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നടപ്പാക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നില. പട്ടണംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം മുങ്ങി. ആലുവ മണപ്പുറത്ത് പെരിയാർ കരകവിഞ്ഞൊഴുകി അമ്പലത്തിലും മണപ്പുറത്തും രണ്ടടിയോളം വെള്ളം കയറി.കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ വൃഷ്ടിപ്രദേശത്ത് ഉൾപ്പെടെ പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. പെരിയാർ കരകവിഞ്ഞതോടെ ക്ഷേത്രത്തിലെ ചടങ്ങുകൾ എല്ലാം മുകളിലത്തെ അമ്പലത്തിലേക്ക് മാറ്റി. ജഒരടിയോളം കൂടി വെള്ളം ഉയർന്നാൽ ശിവ ലിംഗം വെള്ളത്തിൽ മുങ്ങുകയും ആറാട്ടുൾപ്പെടെ നടക്കുകയും ചെയ്യും.


