ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി 9 മണിയ്ക്ക് ശേഷമാണ് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ജമ്മു പോലീസിൻ്റെയും സിആർപിഎഫിൻ്റെയും സൈന്യത്തിൻ്റെയും സംയുക്ത സംഘമാണ് വനമേഖലയ്ക്ക് സമീപം ആക്രമണം നടത്തിയത്. ഭീകരർക്ക് കനത്ത തിരിച്ചടി നൽകുമെന്ന് സൈന്യം അറിയിച്ചു.
ഇന്നലെ രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് നാല് മരണം സ്ഥിരീകരിച്ചു. പരിക്കേറ്റവർക്ക് അടിയന്തര സഹായം നൽകിയെങ്കിലും നാല് പേരുടെ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് കൂടുതൽ സേന ഭീകരാക്രമണം നടന്ന സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.


