മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തേക്കും. സ്വര്‍ണം കടത്തിയ പ്രതികളുമായി അദ്ദേഹത്തിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നീക്കം. സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങളുടെ ലംഘനവും സ്വപ്നയുടെ നിയമനത്തിലെ ജാഗ്രതക്കുറവും ചൂണ്ടിക്കാണിച്ചാണ് നടപടി. ഈ വിഷയം ഇന്നലെ പാര്‍ട്ടി നേതൃത്വവുമായി മുഖ്യമന്ത്രി പിണറായി വിജയന് സംസാരിച്ചിരുന്നു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥയുമായി ഔദ്യോഗിക രീതിയിലല്ലാതെ അടുപ്പം പുലർത്തിയതും ഇഷ്ടക്കാരെ നിയമിച്ചതും ശിവശങ്കറിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. വിവാദത്തിൽ ചീഫ സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് ഉടൻ ലഭിക്കും. ഇത് ലഭിച്ചാലുടൻ ഉത്തരവിറങ്ങും.

