തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മഞ്ചേരി സ്വദേശി അന്‍വറിന്റെയും വേങ്ങര സ്വദേശി സെയ്തലവിയുടെയും അറസ്റ്റാണ് രേഖപ്പെടു ത്തിയത്. സ്വര്‍ണക്കടത്തിനായി ഇവര്‍ പണം മുടക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, എന്‍ഐഎ പ്രതി ചേര്‍ത്തവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു. സരിത്ത്, സ്വപ്ന, റമീസ്, സന്ദീപ് എന്നിവര്‍ക്കെതിരെയാണ് കേസ്. സ്വര്‍ണക്കടത്തിനായി സമാഹരിച്ചത് എട്ട് കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുണ്ട്. റമീസ്, ജലാല്‍, ഹംജത് അലി ,സന്ദീപ് എന്നിവരാണ് പണം സ്വരൂപിച്ചത്. ഇതില്‍ ജലാല്‍ ആണ് ജ്വല്ലറികളുമായി ചേര്‍ന്ന് കരാറുണ്ടാക്കിയത്. സ്വര്‍ണക്കട ത്തിലൂടെ സ്വപ്നയ്ക്കും സരിത്തിനും കമ്മീഷനായി ലഭിച്ചത് ഏഴ് ലക്ഷം രൂപയാണ്.

