കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കും മുൻ മന്ത്രി കെ കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ മേജർ രവി. വന്ദേ ഭാരതിൽ വച്ചായിരുന്നു ഈ അപ്രതീക്ഷിത കൂടിക്കാഴ്ച. കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജിയുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വന്ദേ ഭാരതിൽ. ഒരു വലിയ ആലിംഗനത്തോടെ എസ്ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ.കെ ശൈലജ ടീച്ചറേയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷം ഇഷ്ടപ്പെട്ടു. ജയ് ഹിന്ദ്’ – എന്നാണ് മേജർ രവി ഇവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
സുരേഷ് ഗോപിക്കും കെ കെ ശൈലജക്കുമൊപ്പമുള്ള ചിത്രത്തിന് ഒട്ടേറെ പേരാണ് കമന്റ് ചെയ്തു കൊണ്ടിരിക്കുന്നത്സുരേഷ് ഗോപിയും കെ കെ ശൈലജയും ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. സുരേഷ് ഗോപി തൃശൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ കെ കെ ശൈലജ വടകരയിൽ ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടു.