തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ ഇന്ന് മുതൽ വീണ്ടും ഓടിതുടങ്ങി. എല്ലാ ട്രെയിനുകളിലും റിസർവേഷൻ നിർബന്ധമാണ്. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി, എറണാകുളം-കണ്ണൂർ ഇൻ്റർസിറ്റി, മംഗളൂരു- നാഗർകോവിൽ ഏറനാട്, തിരുവനന്തപുരം-ഷൊർണൂർ വേണാട്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട്,
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ്, പുനലൂർ -ഗുരുവായൂർ എക്സ്പ്രസ്, ഗുരുവായൂർ -തിരുവനന്തപുരം ഇൻ്റർസിറ്റി, തിരുവനന്തപുരം-മംഗളൂരു (06347/48) എക്സ്പ്രസ്, തിരുനെല്‍വേലി-പാലക്കാട് പാലരുവി, എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസ്, എറണാകുളം-ബെംഗളൂരു ഇൻ്റർസിറ്റി, കൊച്ചുവേളി-മൈസൂരു എക്സ്പ്രസ്, ചെന്നൈ എഗ്മൂര്‍-ഗുരുവായൂർ എന്നിവയാണു ഇന്നു മുതല്‍ സർവീസ് പുനരാരംഭിച്ചത്.