തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും. ബിവറേജസ് വില്‍പ്പനശാലകളില്‍നിന്നും ബാറുകളില്‍നിന്നും നേരിട്ട് പാഴ്സല്‍ വാങ്ങാം. വില്‍പ്പന ശാലകളുടെ മുന്നില്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ പോലീസിനെ ഉണ്ടാകും. ഔട്ട്ലെറ്റുകള് വഴി നേരിട്ടായിരിക്കും മദ്യവില്‍പ്പന. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ബെവ്ക്യൂ ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിന്റെ കാലതാമസം കണക്കിലെടുത്താണ് ബെവ്കോ ഔട്ട്ലെറ്റുകള് വഴി നേരിട്ട് മദ്യം വിതരണം ചെയ്യാൻ ബീവറേജസ് കോര്പ്പറേഷൻ തീരുമാനിച്ചത്. രാവിലെ ബെവ്കോ അധികൃതരുമായി ബെവ്ക്യൂ അപ്പിന്റെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളില്‍ മാത്രമായിരിക്കും മദ്യവില്‍പ്പന ഉണ്ടായിരിക്കുന്നത്.


