തിരുവനന്തപുരം: ഏപ്രില്‍ 20 ന് ശേഷം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കയര്‍, കശുവണ്ടി, കൈത്തറി, ബീഡി മേഖലകളിലാണ് ഇളവുണ്ടാകുക. അതേസമയം, ലോക്ഡൗണില്‍ കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും മന്ത്രിസഭയില്‍ തീരുമാനമായി. അതേസമയം, ഹോട്സ്പോട്ട് ജില്ലകളിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. കാസര്കോഡ്സ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ്സോണ്‍ മേഖലയായി മാറും. ഇതിനായി കേന്ദ്ര അനുമതി തേടും.

