കോഴിക്കോട്: കൊവിഡ് 19 വൈറസ് മുൻകരുതലിന്റെ ഭാഗമായി മാർച്ച് മുപ്പത്തിയൊന്ന് വരെ മാഹിയിലെ ബാറുകൾ അടച്ചിടും. എന്നാൽ ബാറുകളിലെ ഔട്ട്ലറ്റുകളും ബീവറേജ് ഷോപ്പുകളും തുറക്കും. ആളുകൾ ഒന്നിച്ചിരിക്കുന്നത് ഒഴിവാക്കാനാണ് ബാറുകൾ അടച്ചിടുന്നതെന്ന് മാഹി റീജിയണൽ അഡ്മിനിസ്ട്രേഷൻ ഓഫീസ് അറിയിച്ചു. ബാറുകൾക്ക് പുറമെ 60 ബീവറേജ് ഷോപ്പുകൾ മാഹിയിലുണ്ട്. അതേ സമയം തമിഴ്നാട്ടിലെ മദ്യവിൽപ്പന ശാലകളിലും ബാറുകളിലും നിർബന്ധമായും സാനിറ്റൈസർ ലഭ്യമാക്കണമെന്ന് തമിഴ്നാട് സർക്കാർ സർക്കുലറിറക്കി. ടാസ്മാക്ക് ജീവനക്കാർക്ക് മാസ്ക്കുകൾ വിതരണം ചെയ്യാനും നിർദേശമുണ്ട്.

