കോട്ടയം: ബിഷപ്പിനെതിരായ കേസില്‍ കുറ്റപത്രം വൈകിയാല്‍ വീണ്ടും തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പുമായി കന്യാസ്ത്രീകള്‍. കുറ്റപത്രം ഉടന്‍ നല്‍കുമെന്ന് എസ്പി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കന്യാസ്ത്രീകള്‍ കോട്ടയത്ത് പറഞ്ഞു.
സാക്ഷികള്‍ക്ക് മേല്‍ സമ്മര്‍ദം കൂടുകയാണ്, വീണ്ടും തെരുവിലിറങ്ങാനുള്ള അവസ്ഥയുണ്ടാക്കരുതെന്ന് സിസ്റ്റര്‍ അനുപമ ആവശ്യപ്പെട്ടു.
മൊഴിമാറ്റത്തിന് സമ്മര്‍ദ്ദമെന്ന് ബിഷപ്പിനെതിരായ ബലാത്സംഗ കേസിലെ സാക്ഷി വെളിപ്പെടുത്തിയിരുന്നു.