പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട കനകദുര്‍ഗയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം കുട്ടികളെ വിട്ടുകൊടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശം. ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണി മുതല്‍ ഞായറാഴ്ച്ച വൈകീട്ട് 5 മണി വരെയാണ് കനകദുര്‍ഗയ്ക്ക് കുട്ടികളെ കാണാനുള്ള അനുമതി.
കുട്ടികളെ കാണാന്‍ ഭര്‍ത്താവും വീട്ടുകാരും അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് കനകദുര്‍ഗ നല്കിയ പരാതിയിലാണ് കമ്മിറ്റിയുടെ നിര്‍ദ്ദേശം. കനകദുര്‍ഗ ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് കോടതിവിധി നേടി ഇവര്‍ വീട്ടില്‍ പ്രവേശിച്ചെങ്കിലും വീട്ടില്‍ തുടരാന്‍ വിസമ്മതിച്ച ഭര്‍തൃമാതാവുള്‍പ്പടെയുള്ളവര്‍ വേറെ വീട്ടിലേക്ക് മാറിയിരുന്നു.

