കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് സീറ്റുകള്‍ നല്‍കണമെന്ന കെഎസ്യുവിന്റെ ആവശ്യത്തെ പിന്തുണച്ച് മുന്‍ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ്. കെഎസ്യുവിന്റെ ആവശ്യം ന്യായമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി ആരുവന്നാലും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ എഐസിസിയാണ് തീരുമാനമെടുക്കേണ്ടതെന്നും തോമസ് പറഞ്ഞു.
തുടര്‍ച്ചയായി സീറ്റ് കൈയ്യടക്കി വയ്ക്കുന്നതിനെതിരെ കെഎസ്യുപ്രമേയം പാസാക്കിയിരുന്നു.


