കൊച്ചി: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെയുള്ള മാസപ്പടി കേസില്‍ കോടതിയെ സമീപിക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ.
പരാതി കൊടുത്തിട്ട് രണ്ടര മാസമായി. എന്നാല്‍ ഇതുവരെയും വിജിലന്‍സിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഇല്ല. അതിനാല്‍ കോടതിയെ സമീപിക്കും.
സിഎംആര്‍എല്‍ കമ്ബനി ആകെ 90 കോടി രൂപ സംഭാവന കൊടുത്തിട്ടുണ്ട്. പിവി, പിണറായി വിജയന് അല്ല എന്ന് പറയുന്നതില്‍ എന്ത് ഔന്നിത്യമാണുള്ളതെന്നും മാത്യു കുഴല്നാടന് ചോദിച്ചു.
മാസപ്പടിക്കും മുഖ്യമന്ത്രിക്കും ഇടയിലെ ബന്ധം തോട്ടപ്പള്ളി കരിമണല്‍ ഖനനമാണ്. തോട്ടപ്പള്ളി കരിമണല്‍ ഖനനം അനധികൃതമാണ്. മുഖ്യമന്ത്രിക്കും മകള്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയത് തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിന് സഹായം കിട്ടാനാണ്.
വര്‍ഷങ്ങളോളം സിഎംആര്‍എല്ലിന് മണല്‍ ഖനനം ചെയ്യാന്‍ എല്ലാ നിയമങ്ങളും മാറ്റിയെന്നും മാത്യു കുഴല്നാടന് ആരോപിച്ചു.


