തിരുവനന്തപുരം: നവേത്ഥാന മൂല്ല്യങ്ങളെ സംരക്ഷിക്കാന്‍ ജനുവരി 1 ന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തീര്‍ക്കുന്ന വനിതാ മതിലില്‍ എല്ലാ മേഖലയിലും പണിയെടുക്കുന്ന സ്ത്രീകള്‍ അണി നിരക്കണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിരാജേന്ദ്രന് അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള വര്‍ഗ്ഗീയ ശക്തികളുടെ നടപടിക്കെതിരെയും സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങള്‍ക്കെതിരെയും നവോത്ഥാന മൂല്ല്യങ്ങള്‍ സംരക്ഷിക്കാനുള്ള സന്ദേശവുമാണ് വനിതാമതില്‍. സംസ്ഥാനത്തുടനീളം വനിതാമതില്‍ വന്‍ വിജയമാക്കാന്‍ എഐടിയുസി വിപുലമായ പ്രചാരണം നടത്തുമെന്നും കെപി രാജേന്ദ്രന് പ്രസ്താവനയില്‍ അറിയിച്ചു.

