പത്തനംതിട്ട: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. പമ്പ പോലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന വ്യവസ്ഥ പാലിച്ചില്ല. ഇതേ തുടര്‍ന്നാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
അതേസമയം പോലീസ് വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

