കൊച്ചി: എറണാകുളം എളമക്കരയില്‍ 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍. എളമക്കര പോലിസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജെ ജെ ആക്ട് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി. അമ്മ ആണ്‍സുഹൃത്തിനോടൊപ്പം കഴിയുന്നതിനെ എതിര്‍ത്തതിനാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിയെ മര്‍ദ്ദിക്കാന്‍ കാരണമായത്. അമ്മയ്ക്കൊപ്പം കുട്ടി കിടന്നതും മര്‍ദനത്തിന് പ്രകോപനമുണ്ടാക്കി.
നെഞ്ചിലേറ്റ മുറിവുമായി കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചത്. എങ്ങനെ മുറിവ് പറ്റിയെന്ന അന്വേഷണമാണ് അമ്മയിലേക്കും ഇവരുടെ ആൺസുഹൃത്തിലേക്കും അന്വേഷണം എത്താൻ കാരണം. തുടർന്ന് ഇവരുടെ മൊഴി എടുക്കുകയും കസ്റ്റഡിയിലെടുക്കുകയും പിന്നാലെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കുട്ടി അമ്മയ്ക്കൊപ്പം കിടന്നതാണ് മർദിക്കാനുള്ള പ്രകോപനമായി പൊലീസ് പറയുന്നത്. കുട്ടിയുടെ നെഞ്ചിൽ അമ്മ നഖം കൊണ്ട് വരയുകയായിരുന്നു. ആൺസുഹൃത്ത് കുട്ടിയുടെ തല ചുമരിൽ ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു


