കോട്ടയം: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്ന് വിദ്യാര്‍ഥികളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. പുതുപ്പള്ളി ഐ.എച്ച്.ആര്.ഡി സ്കൂള്‍ വിദ്യാര്‍ഥികളാണ് മരിച്ചത്.
പുതുപ്പള്ളി ഐ.എച്ച്.ആര്.ഡി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ ഷിബിന്‍, അലന് എന്നീ വിദ്യാര്‍ഥികളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരാള്‍ക്കായി നാട്ടുകാരും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുകയാണ്.
ഉച്ചയ്ക്ക് 2 മണിയോടെയാണ് പാറമ്ബുഴ കിണറ്റുമൂട് തൂക്കുപാലത്തിന് സമീപം അപകടമുണ്ടായത്. പുതുപ്പള്ളി ഐ.എച്ച്.ആര്.ഡി സ്കൂളിലെ എട്ടംഗ സംഘമാണ് ഇവിടെ കുളിക്കാനായി എത്തിയത്. ഇതിനിടയില്‍ ഒരു കുട്ടി കാല് വഴുതി വീഴുകയായിരുന്നു. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേരും വീഴുകയായിരുന്നു.
ഇവിടെ നല്ല അടിയൊഴുക്കുള്ള പ്രദേശമാണെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഒരു മണിക്കൂറായി തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.


