തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ വീണു മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരചടങ്ങുകള്‍. മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കുമ്പോഴും സങ്കടമടക്കാനാകാതെ കരയുന്ന ജോയിയുടെ അമ്മയെ ആശ്വസിപ്പിക്കാനാകാതെ കൂടെയുള്ളവരും കുഴങ്ങി. ജോയിയുടെ സംസ്കാര ചടങ്ങുകള്‍ക്കുശേഷം തന്റെ പ്രിയപ്പെട്ട മകൻ നഷ്ടപ്പെട്ട വേദനക്കിടെയും മകനോടൊപ്പമുള്ള ഓര്‍മകള്‍ ആ അമ്മ പങ്കുവെച്ചു.
46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം.രക്ഷാപ്രവര്‍ത്തകര്‍ അവര്‍ക്ക് കഴിയുന്നതിന്റെ പരമാവധി ചെയ്തുവെന്നും അതില്ലെല്ലാം പൂര്‍ണ തൃപ്തിയുണ്ടെന്നും ജോയിയുടെ സഹോദരന്റെ മകൻ ഷിജിൻ പറഞ്ഞു. നാല് ആവശ്യങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ഇതില്‍ എംഎല്‍എയും മേയറും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഷിജിൻ പറഞ്ഞു.


