കോട്ടയം തൃക്കൊടിത്താനത്ത് ചൂണ്ട ഇടാൻ പോയ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. മാടപ്പള്ളി പൻപുഴ സ്വദേശികളായ അഭിനവ്, ആദർശ് എന്നിവരാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ ഒരാൾ കാൽ വഴുതി കുളത്തിൽ വീഴുകയും രക്ഷിക്കാൻ ശ്രമിക്കവേ രണ്ടാമത്തെ കുട്ടിയും വെള്ളത്തിൽ വീഴുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കുട്ടികളെ കാണാതയതോടെ നാട്ടുകാരും ഫയർഫോഴ്സും പാറക്കുളത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച ചെമ്പുംപുറത്ത് പാറക്കുളത്തിൽ വീണായിരുന്നു അപകടം. അഭിനവ് ആറാം ക്ലാസ് വിദ്യാർഥിയാണ്. ആദർശ് പത്താം ക്ലാസിലും. ചങ്ങനാശ്ശേരി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ പാറക്കുളത്തിൽനിന്ന് പുറത്തെടുത്തു . ഇരുവരുടെയും മൃതദേഹം ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആദർശ് പത്താം ക്ലാസിലും അഭിനവ് ആറാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇരുവരും ബന്ധുക്കളാണ്.