എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു.റിട്ട. അധ്യാപിക ബീന (60) മരിച്ചു. ശാസ്താംമുകളിലെ ദേശീയ പാതയിലാണ് അപകടം. നിർമ്മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിയുകയായിരുന്നു.
സിനിമ നടൻ മാത്യുവിന്റെ മാതാപിതാക്കളായ തുരുത്തിയില്‍ ബിജുവിനും സൂസനും അപകടത്തില്‍ പരിക്കേറ്റു. മാത്യുവിന്റെ ജേഷ്ഠനാണ് ജീപ്പ് ഓടിച്ചത്. ഇദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇവർ. ബിജുവിന്റെ ബന്ധുവാണ് മരിച്ച ബീന