മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി. മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യൻ അഭിലാഷിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. ഇന്നലെ മുതലാണ് വിദ്യാർത്ഥിയെയാണ് കാണാതായത്. സിനിമയിൽ അഭിനയിക്കാൻ പോകുന്നെന്നും അഞ്ച് വർഷം കഴിഞ്ഞ് കാണാമെന്നും കുറപ്പെഴുതിവെച്ച ശേഷമാണ് വിദ്യാർത്ഥിയെ കാണാതായത്.
കുട്ടിയുടെ സൈക്കിൾ മല്ലപ്പള്ളി ബസ്റ്റാൻഡിന് സമീപത്തു നിന്നും കണ്ടെടുത്തു. താൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നും അഞ്ചു വർഷങ്ങൾക്കു ശേഷം മടങ്ങിയെത്തുമെന്നും വീട്ടിൽ കത്തെഴുതി വെച്ച ശേഷമാണ് കുട്ടി പോയത്.പ്രദേശത്ത് തെരച്ചിൽ നടത്തിയങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും കുട്ടിയുടെ വിവരം ലഭ്യമായില്ല.കീഴ്വായ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.


