ലോക്ഡൗണില്‍പ്പെട്ട് ഉത്തരേന്ത്യയില്‍ കുടുങ്ങിയവരുമായി ഡല്‍ഹിയില്‍ നിന്നുള്ള സ്പെഷ്യല്‍ ട്രെയിന്‍ തിരുവനന്തപുരത്തെത്തി. വെള്ളിയാഴ്ച രാവിലെ 400 ഓളം യാത്രക്കാരുമായാണ് ട്രെയിന്‍ തിരുവനന്തപുരത്തെത്തിയത്. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട്ട് 216 യാത്രക്കാരും എറണാകുളത്ത് 258 യാത്രക്കാരും ഇറങ്ങിയിരുന്നു. കോഴിക്കോട്ട് ഇറങ്ങിയ 6 പേരെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ട്രെയിനിലെത്തിയവര്
കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് റയില്‍വേ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ടാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

