തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കൊല്ലം ബൈപ്പാസിന്റെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദര്ശന് പദ്ധതിയുടേയും ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന പ്രധാനമന്ത്രി കൊല്ലത്ത് ബി ജെ പിയുടെ പൊതുസമ്മേളനത്തിലും സംസാരിക്കും.
ബൈപാസ് ഉദ്ഘാടന ചടങ്ങില്‍ നിന്നും സ്ഥലം എം എല്‍ എയെയും മേയറെയും ഒഴിവാക്കി ബി ജെ പി നേതാക്കളെ ഉള്‍പ്പെടുത്തിയത് വിവാദമായി. നാലരക്ക് ബൈപാസ് ഉദ്ഘാടനത്തിന് ചെയ്തശേഷം അഞ്ചരക്ക് കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ ബി ജെ പി പൊതുസമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. രണ്ട് പ്രസംഗങ്ങളിലും ശബരിമല അടക്കമുള്ള വിവാദ വിഷയങ്ങളില്‍ മോദി എന്ത് പറയുമെന്നതില്‍ ആകാംക്ഷയുണ്ട്. മോദിയുടെ സമ്മേളനം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ ബി ജെ പിയുടെ പ്രചാരണത്തിന്റെ തുടക്കമാക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. രാത്രി ഏഴിനാണ് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം.

