മാവേലിക്കര: മാവേലിക്കര നഗരത്തില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അഗ്നിബാധയുണ്ടായത്. കോടിക്കല്‍ ഗാര്‍ഡന്‍സില്‍ പ്രവര്‍ത്തിക്കുന്ന മെഗാ ലാഭമേളയെന്ന താത്കാലിക വ്യാപരശാലയാണ് അഗ്നിയ്ക്കിരയായത്. വ്യാപാരശാലയില്‍ ഈ സമയം 4 തൊഴിലാളികള്‍ ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഇവര്‍ ഒടി രക്ഷപെടുകയായിരുന്നു. മെഗാമേളയുടെ 25 മീറ്റര്‍ അകലയാണ് ഒരു പെട്രോള്‍ പമ്പും 100 മീറ്റര്‍ അകലെയായി രണ്ട് പെട്രോള്‍ പമ്പുകളും ഉള്ള ഇവിടെ തീ വ്യാപകമാകാത്തത് വന്‍ ദുരന്തം ഒഴിവാക്കി. 
ഈരാറ്റുപേട്ട സ്വദേശി അബു നിദാല്‍, ഷിയാസ് എന്നിവരുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് വ്യാപാരശാല. ചെങ്ങന്നൂര്‍, മാവേലിക്കര , ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളില്‍ നിന്നായി അഞ്ച് യുണിറ്റ് എം റ്റി യു ഏഴോളം പ്രാവശ്യം വെള്ളം പമ്പ് ചെയ്താണ് രണ്ട് മണിക്കൂറുകള്‍ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കിയത്. ചെങ്ങനാശേരി സ്വദേശികളായ ബാസിത്, അബി, അപ്പു, ഷിയാസ് എന്നിവരായിരുന്നു വ്യാപാരശാലയ്ക്കുള്ളില് ഉണ്ടായിരുന്നത്. ഇവര്‍ക്കാര്‍ക്കും തന്നെ പരിക്കുകളും ഏറ്റിട്ടില്ല. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.

