കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. ദേശീയപാത 766 ഗുണ്ടല്‍പേട്ട വയനാട് റോഡില്‍ മൂല ഹള്ള ആനക്കുളത്തിന് സമീപം ഇന്നലെ രാത്രിയാണ് കാട്ടാന ചരക്ക് ലോറി ഇടിച്ചു ചരിഞ്ഞത്. ചരക്കുലോറി അമിത വേഗതയിലായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
ആനയുടെ ജഡം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കര്‍ണാടകയിലെ വനം വകുപ്പാണ് ആനയുടെ ജഡം മാറ്റിയത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉടന്‍ നടക്കും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമായിരിക്കും ചരക്കുലോറി ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.


