അംബാനിയുടെ വിവാഹം 5000 കോടി രൂപ മുടക്കി നടത്തിയ ആഡംബര വിവാഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അയ്യായിരം കോടി രൂപ ചെലവിട്ടുള്ള കല്യാണം പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണ്. വിശപ്പിൻ്റെയും ദാരിദ്ര്യത്തിൻ്റെയും നാട്ടിൽ അംബാനിയുടെ കല്യാണത്തിന് എത്ര രൂപ ചിലവഴിക്കാമെന്ന് കഴിയുമെന്ന് ബിനോയ് വിശ്വം എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു.
ചിലപ്പോൾ അതിസമ്പന്നരുടെ അധികാര പ്രകടനമായിരിക്കാം. ഭരണാധികാരികൾ ഈ വിഷയത്തെ ധാർമികമായി സമീപിക്കണം. പരമാവധി ആഡംബര നികുതി ഈടാക്കാൻ നടപടി സ്വീകരിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.