കേരള പോസ്റ്റല്‍ സര്‍ക്കിളിന്റെ 103-ാമത് തപാല്‍ അദാലത്ത് 2020 ജൂലൈ 29ന് ഓണ്‍ലൈനായി തിരുവനന്തപുരത്തുള്ള ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ വച്ച് നടത്തുമെന്ന് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അറിയിച്ചു. ജൂലൈ മാസം 29ന് പകല്‍ 11.30 മുതല്‍ ഗൂഗിള്‍ മീറ്റ് പ്ലാറ്റ്ഫോമി ലൂടെയായിരിക്കും അദാലത്ത് സംഘടിപ്പിക്കുക. തപാല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട കൗണ്ടര്‍ സേവനങ്ങള്‍, സേവിംഗ്സ് ബാങ്ക്, മണി ഓഡറുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ളവയുമായി ബന്ധപ്പെട്ട പരാതികളും/നിവേദനങ്ങള്‍, തര്‍ക്കങ്ങള്‍ എന്നിവയായിരിക്കും അദാലത്ത് പരിഗണിക്കുക. തപാല്‍ അദാലത്തിന് മുമ്പാകെ കേസുകള്‍ നല്കാന് ആഗ്രഹിക്കുന്നവര്‍ അവരുടെ പരാതികള്‍/നിവേദനങ്ങള്‍ എന്നിവ അവരുടെ മൊബൈല്‍ നമ്പറുകള്‍ ഉള്‍പ്പെടെ aspcsco.keralapost@gmail.com അല്ലെങ്കില്‍cpmg_ker@indiapost.gov.in എന്ന ഇ-മെയിലുകളില്‍ ‘സര്‍ക്കിള്‍ ഡാക്ക് അദാലത്ത്-ക്യൂ.ഇ ജൂണ്‍ 2020” എന്ന രേഖപ്പെടുത്തിയശേഷം ശ്രീമതി ഒ.ആര്. ഷീജ, അസിസ്റ്റന്റ് ഡയറക്ടര്‍ (കസ്റ്റമര്‍ സേവനങ്ങള്‍) ,ഓഫീസ് ഓഫ് ദി ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, കേരള സര്‍ക്കിള്‍, തിരുവനന്തപുരം 695033 എന്ന് രേഖപ്പെടുത്തി ജൂലൈ 21ന് മുന്‍പ് അയക്കണം. മുന്‍ അദാലത്തുകളില്‍ എടുത്തിട്ടുള്ള പരാതികളും നിവേദനങ്ങളും ഈ അദാലത്തില്‍ പരിഗണിക്കില്ലെന്നും അദാലത്തില്‍ പങ്കെടുക്കേണ്ടതിനുള്ള മീറ്റിംഗ് ഐ.ഡിയും (ഗൂഗിള്‍ മീറ്റ്) പാസ്വേര്ഡും നേരിട്ട് അപേക്ഷകരെ അറിയിക്കുമെന്നും ചീഫ് പോസ്റ്റ്മാസ്റ്റര്‍ അറിയിച്ചു.