പ്രമുഖ ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കഴിഞ്ഞ 18 മാസത്തോളമായി ഇവര്‍ സസ്പെന്‍ഷനിലായിരുന്നു. തുടര്‍ നടപടിയായാണ് പിരിച്ചുവിടല്‍ ഉണ്ടായിരിക്കുന്നത്. ബി.എസ്.എന്‍.എല്ലില്‍ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്നു രഹ്ന ഫാത്തിമ. ബിഎസ്എന്‍എലിന്റെ അന്തസിനെയും വരുമാനത്തെയും രഹന ഫാത്തിമയുടെ പ്രവൃത്തികള്‍ ബാധിച്ചു എന്നാണ് പിരിച്ചുവിടല്‍ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. താന്‍ സുപ്രീംകോടതി വിധിയനുസരിച്ച് ശബരിമലയില്‍ പോയതിന്റെ പ്രതികാര നടപടിയായാണ് പിരിച്ചുവിടലെന്ന് രഹ്ന ഫാത്തിമ പ്രതികരിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും രഹ്ന വ്യക്തമാക്കി.

