തൃശൂര്‍: യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ അതിരപ്പിളളിയിലാണ് സംഭവം. കണ്ണന്‍കുഴി താളത്തുപറമ്ബില് പ്രദീപിനെ( 39) ആണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണന്‍കുഴി പാലത്തിന് സമീപമാണ് വെട്ടേറ്റത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു.
