കോഴിക്കോട് : തലശേരി സെഷന്‍സ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ തയ്യാറാക്കിയ കുറ്റപത്രം ഇന്ന് പരിഗണിക്കും. എറണാകുളം സിജെഎം കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റണമെന്ന് സിബിഐ ആവശ്യപ്പെടാന്‍ സാധ്യതയും നിലനില്ക്കുന്നു .2012 ഫെബ്രുവരി 20 നാണ് മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകന് തളിപ്പറമ്ബ് പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്.
സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം തളിപ്പറമ്ബിനു സമീപം പട്ടുവം അരിയിലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ചു മണിക്കൂറുകള്‍ക്കകമാണു ഷുക്കൂറിനെ സമീപത്തെ സിപിഎം ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയില്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു കൊലപ്പെടുത്തിയത്.


