കൂത്തുപ്പറമ്പ്: ടി.പി. വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി ക്വട്ടേഷനേറ്റെടുത്ത കൊടിസുനി അറസ്റ്റിൽ. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. യുവാവിന്റെ കൈയിൽ നിന്ന് സ്വർണ്ണം നഷ്ടമായതോടെ പണം തിരികെക്കിട്ടാൻ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. മറ്റ് മൂന്ന് പേർ കൂടി ഈ കേസിൽ അറസ്റ്റിലായിട്ടുണ്ട്.
സ്വർണ്ണക്കടത്തിനായി കൊടിസുനിയും സംഘവും ഗൾഫിലേക്കയച്ച റാഷിദെന്ന യുവാവ് ഡിസംബർ എട്ടിന് തിരികെയെത്തി. രഹസ്യഭാഗത്ത് ഒളിപ്പിച്ച് എത്തിച്ച സ്വർണവുമായി കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് ട്രെയിൻ യാത്രക്കിടെ 14 ലക്ഷം വില വരുന്ന സ്വർണ്ണം നഷ്ടമായി. ഈ പണം തിരികെക്കിട്ടാൻ യുവാവിനെയും സഹോദരനെയും ഭീഷണിപ്പെടുത്തിയതാണ് കേസ്. അന്ന് കൊടിസുനിയുടെ സംഘാംഗങ്ങൾ ഭീഷണി നടത്തിയിരുന്നു.


