മുന്‍ മന്ത്രി കെ.എം. മാണിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായുള്ള കെഎം മാണി ഫൗണ്ടേഷന് നഗരത്തില്‍ സ്ഥലം അനുവദിച്ചു. 25 സെൻറ് സ്ഥലമാണ് അനുവദിച്ചത്. തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രമായ കവടിയാറിലാണ് ഭൂമി അനുവദിച്ചത്.മന്ത്രി സഭാ യോഗത്തിലാണ് പ്രഖ്യാപനം.
കെ.എം മാണി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോ്ഷ്യല്‍ ട്രാന്സ്ഫോര്മേഷന് സ്ഥാപിക്കുന്നതിനായാണ് തിരുവനന്തപുരം കവടിയാറില്‍ 25 സെന്റ് സ്ഥലം അനുവദിച്ചത്. ആര് ഒന്നിന് 100 രൂപ നിരക്കില്‍ 30 വര്‍ഷത്തേക്കാണ് പാട്ടത്തിന് സ്ഥലം അനുവദിച്ചിരിക്കുന്നത്.
2021ലെ ബജറ്റില്‍ തോമസ് ഐസക്കാണ് മാണി സ്മാരകത്തിന് അഞ്ച് കോടി രൂപ അനുവദിച്ചത്. നിലവില്‍ എല്‍ഡിഎഫ് മുന്നണിയോടൊപ്പം തുടരുന്ന ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി യുഡിഎഫിലേക്ക് ചേക്കേറിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം.


