കോഴിക്കോട്: ആലപ്പാട് കരിമണല്‍ ഖനന വിവാദത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് കോടിയേരി കോഴിക്കോട് പറഞ്ഞു. കുറേ കാലമായി ഖനനം നടക്കുന്നു.
പ്രദേശത്തെ ആളുകള്‍ മാത്രമല്ല ഇപ്പോള്‍ സമരം നടത്തുന്നത്. ഇതില്‍ ചില ദുരുദ്ദേശങ്ങളുമുണ്ട്. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വ്യവസായ വല്‍ക്കരണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ന്യായമായ പ്രശ്നങ്ങള്‍ പരിഹരിക്കും. അവിടെ താമസിക്കുന്ന ആളുകള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് പരിശോധിക്കും. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം കരിമണല്‍ കടത്തുന്നത് വ്യാപകമാണെന്നും അതിന്റെ ഉപയോഗം കേരളത്തിന്റെ വ്യവസായ മേഖലക്ക് കിട്ടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.