കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനപ്രദേശം ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കും. കരിമണല്‍ ഖനനം നിര്‍ത്തിവച്ച് സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഖനനം നിര്‍ത്തി വയ്ക്കില്ലെന്നാണ് വ്യവസായമന്ത്രിയുടെ നിലപാട്.
ഖനനം നിര്‍ത്തിവയ്ക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് സമരസമിതിയും വ്യക്തമാക്കിയിട്ടുണ്ട്. സമരം ഇന്ന് 75-ാം ദിവസത്തിലേക്ക് കടന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി എം സുധീരന് തുടങ്ങിയവരാണ് സന്ദര്‍ശിക്കുന്നത്.

