സിപിഐയ്ക്കെതിരായ പരാമർശത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരു പ്രകോപനത്തിനും വീഴാൻ സിപിഐ ഇല്ല. വി ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ കാരണം അറിയില്ലെന്നും ശിവൻകുട്ടിയെ പഠിപ്പിക്കാൻ ആളല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയ്ക്ക് രാഷ്ട്രീയ ബോധം ഉണ്ടെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.
പിഎം ശ്രീ വിവാദം താൽക്കാലികമായി കെട്ടിടങ്ങളും സിപിഎം സിപിഐ നേതാക്കളുടെ ഉള്ളിൽ എപ്പോഴും നീറുന്നു എന്നതാണ് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇന്നലെ കരാർ മരവിപ്പിക്കാൻ കത്ത് നൽകിയതിനെ തൊട്ടു പിന്നാലെയാണ് സിപിഐക്കെതിരെ തുറന്നടിച്ച് മന്ത്രി രംഗത്തെത്തിയത്.
എന്നാൽ ശിവൻകുട്ടിയെ എന്തെങ്കിലും പഠിപ്പിക്കാൻ താൻ ആളല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഫണ്ട് കിട്ടിയില്ലെങ്കിൽ ഉത്തരവാദി അല്ലെന്ന് പറയുന്ന ശിവൻകുട്ടിയോട് എന്ത് പറയാനാണ്. ഒരു പ്രകോപനത്തിനും വീഴാൻ സിപിഐ ഇല്ല. ശിവൻകുട്ടിക്കും അത് ബോധ്യമുണ്ടാകണമെന്നും ബിനോയ് കൂട്ടിച്ചേര്‍ത്തു.എസ്എസ്കെയും , പിഎംശ്രീം ഒന്നല്ലെന്നും രണ്ടും കൂട്ടിക്കെട്ടുന്നത് ആർഎസ്എസ് രാഷ്ട്രീയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എസ്എസ്കെ ഫണ്ട് തട്ടിപ്പറിക്കാൻ കേന്ദ്രം ശ്രമിച്ചാൽ നിയമപരമായും രാഷ്ട്രീയമായും നേരിടണം. ജയപരാജയങ്ങളുടെ അളവുകോൽ വച്ച് അളക്കുന്നില്ല. എൽഡിഎഫ് ഐക്യത്തിന്റേയും ഐഡിയോളജിയുടേയും വിജയം ആണെന്ന് ബിനോയ് വിശ്വം പറഞ്ഞു.


